Saturday, February 6, 2010

പ്രവർത്തന വീഥിയിൽ സവിനയം....



വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലത് :


1. ഖുര്‍ ആന്‍ പഠനം, ഹദീസ് , ക്വിസ്, പഠന ക്ലാസ്.. തുടങ്ങിയ പരിപാടികളടങ്ങിയ ദ്വൈവാര ഇസ്ലഹീ സംഗമങ്ങള്‍. ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ ഖമാസീനിലെ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍...

2. ജാലിയാത്തിന്റെ സഹകരണത്തോടെ എല്ലാ വെള്ളിയാഴ്ചകളിലും ഖുതുബ പരിഭാഷ, അഖീദ് ക്ലാസ്, ഫിഖ്ഹ് ക്ലാസ്, ഹിഫ്ദ്വ് ക്ലാസ്. എന്നിവ നുവൈമ ജാലിയാത്ത് ഓഫീസില്‍.

3. സംശയ നിവാരണത്തിനുള്ള വേദിയൊരുക്കി പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കുന്ന പൊതു പരിപാടികള്‍,

4. ഇസ്ലാമിക കലാപരിപാടികളടങ്ങിയ ഈദ് മീറ്റുകള്‍ രണ്ടു പെരുന്നാള്‍ സുദിനത്തിലും..

5. പുണ്യമാസത്തിന്റെ പവിത്രത കാത്ത് റമദാനില്‍ ഇഫ്താര്‍ മീറ്റും തറവീഹ് നമസ്കാരവും.

6. റിലീഫ് വിംഗിന്റെ കീഴില്‍ സകാത്തുല്‍ ഫിത്വര്‍ സംഭരിചു വിതരണം.

7. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകര്‍ന്നു ദഅവ വര്‍ക്കുഷോപ്പുകള്‍.

8. അല്‍മനാര്‍, ഇസ് ലാഹ് , വിചിന്തനം, സ്നേഹ സംവാദം തുടങ്ങിയ ഇസ് ലാഹീ ജിഹ്വകളിലൂടെ ഇസ് ലാമിന്റെ അക്ഷര പ്രകാശത്തിനു പ്രചാരം നല്‍കുന്ന സംവിധാനം.

9. ജാലിയാത്തിന്റെ സഹകരണത്തില്‍ അറിവും അനുഭവവും പകരുന്ന സൌജന്യ ഉംറ യാത്രകള്‍.

10. റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിക്കുന്ന “ലേണ്‍ ദി ഖുര്‍ ആന്‍’’ വൈഞ്ജാനിക പരീക്ഷയിലേക്കു പഠിതാക്കളെ സജ്ജരാക്കുന്ന ഖുര്‍ ആന്‍ പഠന ക്ലാസുകള്‍.

11. വാദിയില്‍ തന്നെ പരീക്ഷ എഴുതാവുന്ന വ്യവസ്ഥാപിതമായ ‘ലേണ്‍ ദി ഖുര്‍ ആന്‍’ പരീക്ഷാ സെന്റര്‍.

12. ലേണ്‍ ദി ഖുര്‍ ആന്‍ പരീക്ഷയില്‍ വാദി സെന്റരില്‍ നിന്നും ഉന്നത മാര്‍ക്കു വാങ്ങുന്നവര്‍ക്കു പ്രോത്സാഹന ജനകമായ സമ്മാനങ്ങള്‍.

13. പരീക്ഷക്കു പഠിതാക്കളെ പ്രാപ്തരാക്കാന്‍ മാസാന്ത പരിശീലന പരീക്ഷകള്‍

14.ഇസ്ലാമിക വിഞ്ജാന പ്രചാരത്തിന്റെ ശക്തമായ സാന്നിധ്യമായി ഓഡിയോ , ബുക് , സി. ഡി എന്നിവയുടെ വന്‍ ശേഖരമടങ്ങുന്ന ഇസ് ലാമിക് ലൈബ്രറി.

15. അറബി ഭാഷാ പഠന ക്ലാസുകള്‍.



..................ഓരോ മുസ്ലിമിന്റെയും വെക്തിപരമായ ബാധ്യതകൂടിയായ ഇസ്ലാമിക പ്രബോധന രംഗത്തു ഒട്ടേറെ ചെയ്തു എന്ന അഹന്തയല്ല. മറിച്ച് ഇത്രയെ കഴിഞ്ഞുള്ളു...... ഇനിയും കൂടുതല്‍ കരുത്തോടേ പ്രബോധന പ്രവര്‍ത്തന രംഗത്തു സജീവ സാന്നിധ്യമാകാനുള്ള തൌഫീഖിനു വേണ്ടി സര്‍വ്വശക്തനായ നാഥനോടു പ്രാര്‍ത്ഥിച്ചു കൊണ്ട് ....

-
നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിചു കൊണ്ട്........




ഇസ്ലാഹീ സെന്ററിന്നു വേണ്ടി... സസ്നേഹം. ശുക്കൂ‍ര്‍ സ്വലാഹി. 0500923768.

No comments:

Post a Comment