“വഴി തെറ്റുന്ന ജനതക്കു വഴി കാട്ടുന്ന ഖുര്‍ആന്‍”
ഇസ് ലാഹീ സെന്റര്‍ കാമ്പയിന് - സെപ്ത: 30 മുതല്‍ ഒക്റ്റോ: 30 വരെ
അസ്സലാമു അലൈക്കും,സുഹൃത്തെ... ക്ഷേമമെന്ന് കരുതട്ടെ ! അതിനായി പ്രാര്‍ഥിക്കുന്നു. ഇസ്ലാഹീ ആദര്‍ശ പ്രചരണ രംഗത്ത് നവാഗതരായ വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രവാസികള്‍ക്കിടയില്‍ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശ പ്രചരണാര്‍ഥം, “വഴിതെറ്റുന്ന ജനതക്കു..., വഴികാട്ടുന്ന ഖുര്‍ആന്‍‘’ എന്ന പ്രമേയത്തില്‍ ഖുര്‍ആന്‍ കാമ്പയിന് സംഘടിപ്പിക്കാനുദ്ദേശിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. ഉദ്ഘാടന സമ്മേളനം , ഖുര്‍ആന്‍ സെമിനാര്‍, സി. ഡി. വിതരണം, ലഘുലേഖാ വിതരണം, സന്ദേശ പോസ്റ്ററുകള്‍, വിജ്ഞാന പരീക്ഷ, തുടങ്ങിയ വിവിധ പരിപാടികളോടെ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 30 വരെ യാണ് കാമ്പയിന്.
സെപ്തംബര്‍ 30 നു നുവൈമ ഇസ്ലാമിക് ഗൈഡന്‍സ് സെന്ററില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം സൌദി മതകാര്യ വകുപ്പു ഉപാദ്യക്ഷന്‍ ഷൈഖ് മനാഹി ഉദ്ഘാടനം ചെയ്യും. ശുക്കൂര്‍ സ്വലാഹി തച്ചമ്പാറ പ്രമേയ വിശദീകരണം നടത്തും. സിഡി /ലഘുലേഖാ വിതരണത്തിന്റെ ഉദ്ഘാടനവും പ്രസ്തുത യോഗത്തില്‍ നടക്കും.
കാമ്പയിന് പ്രവര്‍ത്തനങ്ങളിലേക്കു മുഴുവനാളുകളുടെയും സഹായ സഹകരണങ്ങളും പ്രാര്‍ഥനകളും ഉണ്ടാവണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
ചെയര്മാന്. കണ്‍വീനര്‍
(ഒപ്പ്) (ഒപ്പ്)
(ഒപ്പ്) (ഒപ്പ്)