Showing posts with label ലേൺ ദ്ൻ ഖുർആൻ. Show all posts
Showing posts with label ലേൺ ദ്ൻ ഖുർആൻ. Show all posts

Monday, July 26, 2010

ഓപ്പൺ ബുക് എക്സാമിനേഷൻ - വിജയികൾ

റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെ കീഴില്‍ നടന്നു വരുന്ന ലേണ്‍ ദി ഖുര്‍ആന്‍ പഠന പദ്ധതിയുടെ
പ്രചരണാര്‍ഥം വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച ഓപ്പണ്‍ ബുക് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൌദി അറേബ്യ യുടെ പ്രധാന നഗരങ്ങളിലെല്ലാം വിവിധ ജാലിയത്തുകളുടെയും ഇസ്ലാഹീ സെന്ററുകളുടേയും സംയുക്താഭിമുഖ്യത്തില്‍ പരീക്ഷകള്‍ നടന്നിരുന്നു. വിവിധ പ്രവിശ്യകളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ പരീക്ഷ എഴുതി. വാദി ദവാസിര്‍ പ്രവിശ്യയിലെ പരീക്ഷാര്‍ഥികളില്‍ നിന്നും
അബ്ദുസ്സലാം പരപ്പനങ്ങാടി , യൂസുഫ് ഓമശ്ശേരി, കുഞ്ഞിമുഹമ്മദ്. സി, എന്നിവര്‍ ആദ്യ 3 സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ഇസ്ലഹീ സെന്റര്‍ ഭാരവാഹികള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
ലേണ്‍ ദി ഖുര്‍ആന്‍ 11 ഘട്ട പരീക്ഷ
ഓക്ട്ടോബര്‍ 29 നു നടക്കും. ഇന്‍ഷാ അല്ലാഹ്.