Thursday, June 16, 2011

വിജ്ഞാന വിരുന്നൊരുക്കി "തര്‍ബിയ" വീണ്ടും


വാദി ദവാസിര്‍: ഇന്ത്യന്‍ ഇസ്ലഹി സെന്ററും ജാലിയാത് ദഅവ സെന്ററും സംയുക്തമായി സംഘടിപ്പിച്ച തര്‍ബിയ - 02 മാസാന്ത പഠന സംഗമം കമാസീനിലെ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഇസ്ലാമിക് ദഅവ സെന്റര്‍ അദ്ധ്യക്ഷന്‍ ഷൈഖ് മനാഹി മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. “ശിര്‍ക്കിനെ സൂക്ഷിക്കുക” എന്ന വിഷയത്തില്‍ ഇസ്ലാമിക് ദഅവ സെന്റെര്‍ പ്രബോധകന്‍ ശുക്കൂര്‍ സ്വലാഹി തച്ചമ്പാറ മുഖ്യ പ്രഭാഷണം നടത്തി. നിരവധി ഇസ്ലാഹീ പ്രഭാഷണ സി.ഡി കളും ലഘുലേഖകളും യൊഗത്തില്‍ വിതരണം ചെയ്തു. ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് , അബ്ദുറസാഖ് കോട്ടക്കല്‍ അദ്ധ്യക്ഷനായിരുന്നു. അസി: സെക്രട്ടറി , നിസാര്‍ കല്പകഞ്ചേരി സ്വാഗതവും വൈസ് പ്രസിഡന്റ് , അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

No comments:

Post a Comment