Friday, July 15, 2011

" സത്യ സരണിയിലൂടെ " : ദ അ വ ക്യാമ്പ് നടത്തി

വാദി ദവാസിര്‍ : ജുബൈല്‍ ഇന്ത്യന്‍ ഇസ്ലഹി സെന്ററിന്റെ സഹായത്തോടെ വദി ദവസിര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും ജാലിയാത്ത് ദഅവ സെന്ററും സംയുക്തമായി “ അലാ ദര്‍ബില്‍ ഹിദായ : ഹംല ദഅവിയ്യ ലി ജാലിയ മലയാളം “ എന്ന ടൈറ്റിലില്‍ ദഅവ ക്യാമ്പ് സംഘടിപ്പിച്ചു.. സൌഹൃദ സംഗമം , ദൌറ ഇല്‍മിയ്യ , ഫീല്‍ഡ് ദഅവ , സമാപന സമ്മേളനം , എന്നീ വിവിധ സെഷനുകളിലായി നടന്ന ക്യാമ്പില്‍ ജുബൈല്‍ , ദമ്മാം എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല്പതോളം ഇസ്ലാഹീ പ്രവര്‍ത്തകരാണു പങ്കെടുത്തത്.
വൈജ്ഞാനികാനുഭവം പകര്‍ന്നു നല്‍കിയ ദൌറകളില്‍ വാദി ദവാസിറിലെ പ്രമുഖ പണ്ഡിതരായ ഷൈഖ് ബുറൈക് ബിന്‍ മുഹമ്മദ് അല്‍ ബുറൈക് , ഷൈഖ് ശല്‍ആന്‍ ബിന്‍ ജാസിഅ് എന്നിവര്‍ യഥാക്രമം “അറിവ് : ആവശ്യവും ശ്രേഷ്ഠതയും“ , “പ്രബോധനം : മുന്‍ഗണനാക്രമങ്ങള്‍ “ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.. എം. കബീര്‍ സലഫി പറളി (ജുബൈല്‍) ഇദ് രീസ് സ്വലാഹി (ദമാം) എന്നിവര്‍ പരിഭാഷ നിര്‍വഹിച്ചു.. വാദി ദവാസിര്‍ ജനറല്‍ ഹോസ്പിറ്റലില്‍ “ ഇസ്ലാം രക്ഷയുടെ ഏക മാര്‍ഗ്ഗം “ എന്നവിഷയം അവതരിപ്പിച്ച് ജുബൈല്‍ ദ അ വ സെന്റര്‍ മലയാള പ്രബോധകന്‍ സമീര്‍ മുണ്ടേരി സംസാരിച്ചു.
ഇശാ നമസ്കാരനന്തിരം നുവൈമ ഖമാസീന്‍ എന്നിവിടങ്ങളില്‍ ദ അ വ സ്ക്വാഡ് നടന്നു. ഇസ്ലാമിക സന്ദേശങ്ങള്‍ അടങ്ങിയ സി.ഡി.കളും പുസ്തകങ്ങളും വിതരണം ചെയ്ത ദഅവ സ്ക്വാഡിനു, ക്യാമ്പ് കണ്വീനര്‍ അന്‍വര്‍ അബൂബക്കര്‍ (ജുബൈല്‍) നേതൃത്വം നല്‍കി.
സമാപന സമ്മേളനം, ദഅവ സെന്റര്‍ മേധാവി ശൈഖ് മനാഹി ബിന്‍ മുഹമ്മദ് ഫഹാദ് അദ്ദൌസരി ഉദ്ഘാടനം ചെയ്തു “പ്രബോധനവും പ്രബോധകനും” എന്ന വിഷയത്തില്‍ സമീര്‍ നജാത്തി മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. എം.കബീര്‍ സലഫി , ഇദ് രീസ് സ്വലാഹി എന്നിവര്‍ പ്രസീഡിയം അലങ്കരിച്ച യോഗത്തില്‍ ശുക്കൂര്‍ സ്വലാഹി തച്ചമ്പാറ അധ്യക്ഷനായിരുന്നു.നിസാര്‍ കല്പകഞ്ചേരി സ്വാഗതവും അബ്ദുസ്സലാം പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

No comments:

Post a Comment