Sunday, August 8, 2010

അഹ് ലൻ റമളാൻ.

വാദി ദവാസിര്‍ : ജാലിയാത്ത് ദഅവ സെന്ററും ഇസ് ലാഹീ സെന്ററും സംയുക്തമായി ‘അഹ് ലന്‍ റമദാന്‍’ പരിപാടി സംഘടിപ്പിച്ചു. അജ്മല്‍ മദനി വാണിമേല്‍ ‘റമദാനും പ്രവാസികളും’ എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ചു. ലേണ്‍ ദി ഖുര്‍ ആന്‍ പരീക്ഷയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ബുക് എക്സാമില്‍ വിജയികളായവര്‍ക്കു ഷൈഖ് ശല്‍ആന്‍ ബിന്‍ ജാസിഅ അദ്ദൌസരി സമ്മാനങ്ങള്‍ വിതരണം ചെയ്തു.യോഗത്തില്‍ അബ്ദുല്ല കൌസ് സ്വലാഹി അദ്യക്ഷനായിരുന്നു. അബ്ദുറസാഖ് കോട്ടക്കല്‍ , ശുക്കൂര്‍ സ്വലാഹി സംസാരിച്ചു. റമളാന്‍ സംബന്ധമായ സി.ഡി. കളും പുസ്തകങ്ങളും യോഗത്തില്‍ വിതരണം ചെയ്തു.

Monday, July 26, 2010

ഓപ്പൺ ബുക് എക്സാമിനേഷൻ - വിജയികൾ

റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെ കീഴില്‍ നടന്നു വരുന്ന ലേണ്‍ ദി ഖുര്‍ആന്‍ പഠന പദ്ധതിയുടെ
പ്രചരണാര്‍ഥം വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച ഓപ്പണ്‍ ബുക് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൌദി അറേബ്യ യുടെ പ്രധാന നഗരങ്ങളിലെല്ലാം വിവിധ ജാലിയത്തുകളുടെയും ഇസ്ലാഹീ സെന്ററുകളുടേയും സംയുക്താഭിമുഖ്യത്തില്‍ പരീക്ഷകള്‍ നടന്നിരുന്നു. വിവിധ പ്രവിശ്യകളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ പരീക്ഷ എഴുതി. വാദി ദവാസിര്‍ പ്രവിശ്യയിലെ പരീക്ഷാര്‍ഥികളില്‍ നിന്നും
അബ്ദുസ്സലാം പരപ്പനങ്ങാടി , യൂസുഫ് ഓമശ്ശേരി, കുഞ്ഞിമുഹമ്മദ്. സി, എന്നിവര്‍ ആദ്യ 3 സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ഇസ്ലഹീ സെന്റര്‍ ഭാരവാഹികള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
ലേണ്‍ ദി ഖുര്‍ആന്‍ 11 ഘട്ട പരീക്ഷ
ഓക്ട്ടോബര്‍ 29 നു നടക്കും. ഇന്‍ഷാ അല്ലാഹ്.

Friday, July 23, 2010

വിജ്ഞാനം വിരൽ തുമ്പിൽ.....

അസ്സലാമു അലൈക്കും പ്രിയ സുഹൃത്തുക്കളെ ,
ഉപകാര പ്രദമായ ചില സൈറ്റുകള്‍ ഇവിടെ പരിചയപ്പെടുത്താം.
അഹുലുസ്സുന്ന വല്‍ ജമാ‍അയുടെ തനതായ ആദര്‍ശം പഠിക്കാന്‍ ചില ഉറവിടങ്ങള്‍,
സലഫീ ആദര്‍ശങ്ങള്‍ മനസ്സിലാക്കാന്‍ ചില സംരംഭങ്ങള്‍,
നിങ്ങള്‍ക്കുപകരിക്കുമെന്ന വിശ്വാസത്തോടേ....

(സൈറ്റിന്റെ പേരിനു (link) മുകളില്‍ ക്ലിക്ക് ചെയ്ത് പ്രവേശിക്കുക )



1. ഇസ് ലാം ഹൌസ് ( ബുക്സ് /ലഘു ലേഖ/വീഡിയോ/ഓഡിയോ )

2. സലഫി വോയ്സ് ( ബുക്സ് /ലഘു ലേഖ/ഓഡിയോ/) (പുതിയത് )

3. ഹിദായ (വീഡിയോ/ഓഡിയോ)

4. പൂങ്കാവനം (വീഡിയോ/ഓഡിയോ)



5. ഹുദ ഇന്‍ഫോ (ഖുര്‍ആന്‍, ഹദീസ് മലയാളത്തില്‍ - pdf/ mp3 download allowed / full quraan malayalam meaning pdf and mp3 download )
8. സ്ത്രീ ഓണ്‍ലൈന്‍ മുസ്ലിം വനിതകള്‍ക്കായി ഒരു സ്നേഹോപഹാരം
(പുതിയതു)

9. ഇസ്ലാഹീ വേള്‍ഡ്

10. ഹുദ നെറ്റ്
............................................................................................
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മലയാളം ഇസ്ലാമിക് ഓണ്‍ ലൈന്‍ റേഡിയോ
(പുതിയതു) ....................................................................................................

ഇനി ചില ബ്ലോഗുകള്‍ കൂടി..........





സ്നേഹത്തോടേ.............

വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍

Tuesday, March 2, 2010

LERN THE "QUR'AN" സമ്മാന ദാന ചടങ്ങിൽ നിന്നും ചില ദൃഷ്യങ്ങൾ....

സമ്മാന ദാന ചടങ്ങില്‍ നിന്നും ......




ലേണ്‍ ദി ഖുര്‍ആന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വാദി ദവാസിര്‍ പ്രവിഷ്യയില്‍ നിന്നും
മുഹമ്മദ് ബഷീര്‍ പുളിക്കല്‍ , യൂസുഫ് ഓമശ്ശേരി, കുഞ്ഞിമുഹമ്മദ്. സി , ശരീഫ് മൊറയൂര്‍, മുഹമ്മദ് റാഫി, അബ്ദുസ്സലാം വെട്ടിച്ചിറ. എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് ആശംസകള്‍.......